Friday, June 4, 2010

മൂന്നാം നിയമം

അവരുറങ്ങി.
അമ്മയുടെ നെഞ്ചുകീറി
അവനവന്റെ
വിഷസ്വപ്നങ്ങളുടെ
വിത്തു പാകിയിട്ട്,

പോട്ടനാവുമെന്നു പേടിച്ച്
തെരുവു തെണ്ടിയുടെ
നാവു പിഴുതെടുത്ത്,

മറുപക്ഷത്തെ
വിഡ്ഢികളുടെ
എണ്ണപ്പെരുപ്പം കണ്ട്
പ്രത്യയശാസ്ത്ര മര്യാദകള്‍
കാറ്റില്‍ പറത്തി,

ചോരയുടെ
ഓര്‍മ്മച്ചൂട്‌ പോലും ഏല്‍ക്കാത്ത
തണുപ്പന്‍ മുറികളില്‍
വിപ്ലവം പറഞ്ഞ് ചിരിച്ചു ചിരിച്ച്.

ഉറക്കത്തില്‍,
ഭൂമി
ഒച്ചയില്ലാത്ത
സിദ്ധാന്തമായി വന്ന്
അവരെ വിഴുങ്ങി.

No comments:

Post a Comment